തിരുവനന്തപുരം: അസുഖബാധിതയായ എണ്‍പത് വയസുകാരിക്ക് കൈത്താങ്ങുമായി കോവളം ജനമൈത്രി പോലീസ്. കോവളം ബീച്ചിന് സമീപം രവീന്ദ്രവിലാസത്തില്‍ താമസിക്കുന്ന ശാന്തയ്ക്കാണ് ജനമൈത്രി പോലീസിന്റെ സഹായമെത്തിയത്. സ്വന്തമായി വീടില്ലാത്ത ശാന്ത താമസിക്കുന്നത് വാടകവീട്ടിലാണ്.
80 വയസുള്ള ശാന്തമ്മയെ പരിചരിക്കാന്‍ കഴിഞ്ഞ മൂന്ന് ദിവസമായി ആരുമില്ലെന്ന സാമൂഹിക പ്രവര്‍ത്തകന്റെ വിളി എത്തിയതോടെയാണ് സഹായവുമായി പോലീസ് എത്തിയത്. കഴിഞ്ഞ മൂന്ന് ദിവസമായി ഇവരെ നോക്കാന്‍ ആളില്ലെന്നും, വേണ്ട പരിചരണം ലഭിക്കുന്നില്ല എന്നുമായിരുന്നു സാമൂഹ്യ പ്രവര്‍ത്തകനായ അജി കോവളം ജനമൈത്രി പോലീസിനെ അറിയിച്ചത്.
പോലീസ് സ്ഥലത്തെത്തി അന്വേഷിച്ചപ്പോഴാണ്, മകള്‍ ഉഷ അവരുടെ മകള്‍ക്ക് ഓപ്പറേഷന് ആവശ്യത്തിന് എസ്എടി ആശുപത്രിയില്‍ അഡ്മിറ്റാണെന്ന് മനസിലായത്. ഇതാണ് അമ്മക്ക് വേണ്ട പരിചരണം നല്കാന് കഴിയാത്തത്. നിലവിലെ സാഹചര്യത്തില്‍ അമ്മയെ നോക്കാന്‍ ബുദ്ധിമുട്ടുകയാണെന്ന് മകള്‍ പറഞ്ഞു.
ALSO READ പ്രണയംനടിച്ച് യുവാവിനെ വീട്ടിലേക്ക് ക്ഷണിച്ചു; ശേഷം പണവും, മൊബൈല്‍ ഫോണും കവര്‍ന്നു; കൊല്ലത്ത് യുവതിയും സംഘവും പിടിയില്‍
ഉഷയുടെ അപേക്ഷ പോലീസ് സ്വീകരിക്കുകയും, തുടര്‍ന്ന് കോവളം ഇന്‍സ്പെക്ടര്‍ സജി ചെറിയാന്റെ നിര്‍ദ്ദേശപ്രകാരം ജനമൈത്രി സിആര്‍ഒ ആന്റ് ബീറ്റ് ഓഫീസര്‍ ജിഎസ്ഐ മാരായ ബിജു ടി, രാജേഷ് ടി, സാമൂഹ്യ പ്രവര്‍ത്തകരായ അജി, കെ മധു, ഫൈസല്‍, മുനീര്‍, എന്നിവര്‍ ചേര്‍ന്ന് മകള്‍ ഉഷയുടെ സാന്നിധ്യത്തില്‍ തിരുവല്ലം തണല്‍ വീട് വൃദ്ധസദനത്തില്‍ എത്തിച്ച് വേണ്ട പരിചരണം അമ്മയ്ക്ക് നല്‍കുകയും ചെയ്തു.
Discussion about this post