തൃശൂര്‍: ക്ഷേത്രത്തില്‍ കൈകൊട്ടിക്കളി അവതരിപ്പിക്കുന്നതിനിടെ കലാകാരി കുഴഞ്ഞു വീണു മരിച്ചു. തൃശൂരിലാണ് ദാരുണസംഭവം. തൃശൂര്‍ അരിമ്പാല തണ്ടാശ്ശേരി സ്വദേശി സതി ആണ് മരിച്ചത്.
അറുപത്തിയേഴ് വയസ്സായിരുന്നു. തൃശൂര്‍ കൂട്ടാല മഹാവിഷ്ണു ക്ഷേത്ര ഉത്സവത്തിനിടെയാണ് സംഭവം. വേദിയില്‍ കൈകൊട്ടിക്കളി കളിക്കുകയായിരുന്നു സതി.
also read:മീൻപിടിക്കാനിട്ട തോർത്തിൽ കുരുങ്ങിയത് മനുഷ്യന്റെ തലയോട്ടി; രാമശേരിയിലെ പാറക്കുളത്തിൽ പോലീസ് പരിശോധന
പരിപാടി തുടങ്ങി ഏതാനും സമയത്തിനകം സതി കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ തന്നെ സതിയെ ഒളരിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
ഹൃദയാഘാതമാണ് മരണകാരണമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. സതിയുടെ വിയോഗം നാടിനെ ഒന്നടങ്കം വേദനയിലാഴ്ത്തുകയാണ്.
Discussion about this post