കൊച്ചി: കേരളത്തില്‍ ചൂട് കൂടി വരികയാണ്. മലയാളികള്‍ക്ക് താങ്ങാനാവുന്നതിലുമപ്പുറം എത്തിയിരിക്കുകയാണ് താപനില. ചൂട് കനത്തതോടെ കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീപിടിത്തമുണ്ടായി.
ഏക്കറുകണക്കിന് ഭൂമിയാണ് കത്തി നശിച്ചത്. കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് രണ്ടിടത്തും തീ പിടിത്തമുണ്ടയത്. ഉണങ്ങിയ പുല്ലായതിനാല്‍ പെട്ടന്ന് തീ പര്‍ന്ന് പിടിക്കുകയായിരുന്നുവെന്നാണ് വിവരം.
കണ്ണൂര്‍ കല്യാശേരി വയക്കര വയലിലും തൃശ്ശൂര്‍ ജില്ലയിലെ പറവട്ടാനിയില്‍ കുന്നത്തുംകര പാടത്തുമാണ് തീപിടിത്തമുണ്ടായത്. കല്യാശേരി വയക്കര വയലിലെ തീയണക്കാന്‍ തളിപ്പറമ്പില്‍ നിന്നും കണ്ണൂരില്‍ നിന്നും ഓരോ യൂണിറ്റ് വീതം ഫയര്‍ഫോഴ്‌സെത്തിയിരുന്നു.
എന്നാല്‍ വെള്ളത്തിന്റെ ദൗര്‍ലഭ്യം കാരണം തീ അണയ്ക്കുന്നത് പ്രതിസന്ധിയിലായി. തൃശൂരിലും സമാനം തന്നെയായിരുന്നു അവസ്ഥ. കുന്നത്തുംകര പാടത്തും ഉണങ്ങിയ പുല്ലായിരുന്നു മുഴുവന്‍.
തീപടര്‍ന്നുകയറി പ്രദേശത്താകെ പുക നിറഞ്ഞതോടെയാണ് നാട്ടുകാരും വിവരമറിഞ്ഞത്. ഫയര്‍ഫോഴ്‌സ് എത്തിയാണ് തീ അണച്ചത്. കനത്ത ചൂടാണ് വയലുകളില്‍ തീപ്പിടുത്തമുണ്ടാകാന്‍ കാരണമായതെന്നാണ് നിഗമനം.
Discussion about this post