മലപ്പുറം: പോക്‌സോ കേസില്‍ ശിക്ഷിക്കപ്പെട്ട പ്രതി മറ്റൊരു പോക്‌സോ കേസില്‍ വീണ്ടും ജയിലിലേക്ക്. പതിമൂന്ന് വയസ്സുകാരനെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസില്‍ നാലു വര്‍ഷം കഠിനതടവിനും, 10,000 രൂപ പിഴ അടയ്ക്കാനും ശിക്ഷ വിധിച്ച പ്രതിയെയാണ് ഒന്‍പതു വയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമണം നടത്തിയ കേസില്‍ വീണ്ടും ശിക്ഷിച്ചത്. കേസില്‍ പ്രതിക്ക് 93 വര്‍ഷം കഠിന തടവും 3.05 ലക്ഷം പിഴയുമാണ് കോടതി ശിക്ഷ വിധിച്ചത്.
പുലാമന്തോള്‍ വടക്കന്‍ പാലൂര്‍ വെങ്കിട്ട വീട്ടില്‍ മുഹമ്മദ് റഫീഖിനെ (44) ആണ് പെരിന്തല്‍മണ്ണ സ്‌പെഷ്യല്‍ കോടതി ശിക്ഷിച്ചത്. 2020 മുതല്‍ പെണ്‍കുട്ടിയെ ലൈംഗിക ആക്രമണത്തിന് വിധേയമാക്കിയതായാണ് കുറ്റം. പ്രതി പിഴ അടച്ചാല്‍ 3 ലക്ഷം രൂപ അതിജീവിതയ്ക്ക് നല്‍കണം. പിഴ അടച്ചില്ലെങ്കില്‍ മൂന്നുവര്‍ഷവും രണ്ടുമാസവും അധികതടവും അനുഭവിക്കണം.
പെരിന്തല്‍മണ്ണ പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ ആയിരുന്ന എ കെ ശ്രീജിത്ത് ഇന്‍സ്‌പെക്ടര്‍ ആയിരുന്നു സജിന്‍ ശശി എന്നിവരാണ് കേസന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്.
Discussion about this post