തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതല്‍ ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണം പ്രാബല്യത്തില്‍ വരാനിരിക്കെ ഡ്രൈവിങ് സ്‌കൂള്‍ സംയുക്ത സമരസമിതി സമരം പ്രഖ്യാപിച്ചു. സിഐടിയു, ഐഎന്‍ടിയുസി, ബിഎംഎസ് തുടങ്ങിയ സംഘടനകളാണ് അനിശ്ചിതകാല സമരം പ്രഖ്യാപിച്ചത്.
ഡ്രൈവിങ് ടെസ്റ്റുകളുടെ എണ്ണം പഴയപടിയാക്കണമെന്നത് ഉള്‍പ്പെടെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. ഡ്രൈവിങ് ടെസ്റ്റുകള്‍ തടയുമെന്നും ആര്‍ ടി ഓഫീസുമായി ബന്ധപ്പെട്ട കാര്യങ്ങളുമായി സഹകരിക്കില്ലെന്നും സംഘടനകള്‍ അറിയിച്ചു.
also read:കിണറ്റില്‍ വീണ ആടിനെ രക്ഷിക്കാനിറങ്ങി, 25കാരന്‍ ശ്വാസംമുട്ടി മരിച്ചു
ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണം അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാതെയാണ് നടപ്പാക്കുന്നതെന്ന് ആരോപണമുയര്‍ന്നിരുന്നു. മെയ് രണ്ട് മുതലാണ് പുതിയ പരിഷ്‌കരണം നിലവില്‍ വരുന്നത്.
പ്രതിദിനം 30 ലൈസന്‍സ് പരീക്ഷകള്‍, എച്ച് പരീക്ഷക്ക് പകരം പുതിയ ട്രാക്കുണ്ടാക്കി പുതിയ ടെസ്റ്റ്, 15 വര്‍ഷം കഴിഞ്ഞ വാഹനങ്ങള്‍ ടെസ്റ്റിന് ഉപയോഗിക്കാന്‍ പാടില്ല തുടങ്ങി വലിയ പരിഷ്‌കാരത്തിനായിരുന്നു മന്ത്രി ഗതാഗതമന്ത്രിയുടെ നിര്‍ദേശം.
Discussion about this post