പാലക്കാട്: യുവാവിന്റെ മൃതദേഹവുമായി പോയ ആംബുലന്‍സ് മറിഞ്ഞ് നാലുപേര്‍ക്ക് പരിക്ക്. പാലക്കാട് ജില്ലയിലെ നെല്ലിയാമ്പതിയിലാണ് സംഭവം. പുല്ലുകാട് ആദിവാസി കോളനിയിലെ സുരേഷാണ് (30) മരിച്ചത്.
തേന്‍ എടുക്കുന്നതിനിടെ മരത്തില്‍നിന്ന് വീണാണ് സുരേഷ് മരിച്ചത്. ചൊവ്വാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം. കരടിഭാഗത്ത് എന്ന സ്ഥലത്ത് മരത്തില്‍നിന്ന് തേന്‍ എടുക്കുന്നതിനിടെ സുരേഷ് വീഴുകയായിരുന്നു.
വീഴ്ചയില്‍ ഗുരുതരമായി പരിക്കേറ്റ സുരേഷിനെ രാത്രി 11 മണിയോടെ നെന്മാറ സാമൂഹ്യാരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചിരുന്നു. എന്നാല്‍ മരിച്ചു. പോസ്റ്റ്മോര്‍ട്ടം ചെയ്യുന്നതിനായി മൃതദേഹം ജില്ലാ ആശുപതിയിലേക്ക് എത്തിക്കുന്നതിനിടെയാണ് ആംബുലന്‍സ് മറിഞ്ഞത്.
കൊടുവായൂരിന് സമീപത്തുവെച്ചാണ് അപകടമുണ്ടായത്. അപകടത്തില്‍ ആംബുലന്‍സിലുണ്ടായിരുന്ന നാലു പേര്‍ക്ക് പരിക്കേറ്റു. തുടര്‍ന്ന് കുഴല്‍മന്ദത്തുനിന്ന് ആംബുലന്‍സ് എത്തിയാണ് പരിക്കേറ്റവരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
Discussion about this post