കൊച്ചി: ആലുവയില്‍ മുന്‍ പഞ്ചായത്ത് അംഗത്തെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതികളെ പൊലീസ് തിരിച്ചറിഞ്ഞു. കോണ്‍ഗ്രസ് പ്രവര്‍ത്തകനും മുന്‍ പഞ്ചായത്ത് അംഗവുമായ പി സുലൈമാനാണ് വെട്ടേറ്റത്.
ഗുണ്ടാആക്രമണത്തില്‍ മറ്റു നാലുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. കാറിലെത്തിയ ആറംഗ സംഘമാണ് ആക്രമണം നടത്തിയത്. കഴിഞ്ഞ ദിവസം രാത്രി 10.30ഓടെ ആലുവ ശ്രീമൂലനഗരത്തിലാണ് സംഭവം.
സിസിടിവി ദൃശ്യങ്ങള്‍, ദൃക്‌സാക്ഷികള്‍ എന്നിവരുടെ സഹായത്തോടെയാണ് പ്രതികളെ തിരിച്ചറിഞ്ഞത്. മുന്‍വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്നാണ് പൊലീസ് നിഗമനം.
കാറിലെത്തിയ ഗുണ്ടാസംഘം വടിവാളും ഇരുമ്പ് കമ്പികളുമായി ആക്രമണം നടത്തുകയായിരുന്നു. പരിക്കേറ്റവരെ രാജഗിരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വെട്ടേറ്റ സുലൈമാന്‍ ഗുരുതരാവസ്ഥയില്‍ രാജഗിരി ആശുപത്രിയിലെ വെന്റിലേറ്ററിലാണ്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. ദിവസങ്ങള്‍ക്ക് മുമ്പ് പ്രദേശത്തുണ്ടായ തര്‍ക്കത്തെതുടര്‍ന്നാണ് ഇപ്പോള്‍ ആക്രമണം ഉണ്ടായതെന്നാണ് വിവരം.