തിരുവനന്തപുരം: ആഡംബരങ്ങളെല്ലാം ഒഴിവാക്കി ലളിത വിവാഹം നടത്തി മാതൃകയായി ശ്രീധന്യ സുരേഷ് ഐഎഎസ്. ജീവിതത്തില്‍ ഒത്തിരി മാറ്റങ്ങള്‍ വന്നിട്ടും ശ്രീധന്യ വിവാഹം ലളിതമാക്കുമെന്ന് നേരത്തെ എടുത്ത തീരുമാനം ഇപ്പോള്‍ നിറവേറ്റുയായിരുന്നു.
വയനാട്ടിലെ ആദിവാസി വിഭാഗത്തിലെ വെല്ലുവിളികള്‍ നിറഞ്ഞ ജീവിതത്തോട് പൊരുതി 2019ലാണ് ശ്രീധന്യ സിവില്‍ സര്‍വീസ് നേടിയത്. രജിസ്ട്രേഷന്‍ ഐജിയായി ചുമതലയേറ്റതിന് ശേഷമാണ് തനിക്കും രജിസ്റ്റര്‍ വിവാഹം മതിയെന്ന് ശ്രീധന്യ തീരുമാനിച്ചത്.
also read:നവകേരള ബസ് ഇനി ഗരുഡ പ്രീമിയം; ബുക്കിംഗ് ആരംഭിച്ചു, പ്രത്യേകതകള്‍ ഇവയാണ്…
ഹൈക്കോടതി അസിസ്റ്റന്റാണ് ശ്രീധന്യയുടെ വരന്‍ ഗായക് ആര്‍ ചന്ദ്. ശ്രീധന്യയുടെ തീരുമാനത്തിന് ഒപ്പം നിന്നിരുന്നു ഗായകും. തിരുവനന്തപുരം കുമാരപുരത്തെ വീട്ടില്‍ ഇന്നലെയായിരുന്നു ഇവരുടെ വിവാഹം.
ശ്രീധന്യയുടെ മാതാപിതാക്കളായ വയനാട് പൊഴുതന അമ്പലക്കൊല്ല് വീട്ടില്‍ കെ കെ സുരേഷും കെ സി കമലയും ഗായകിന്റെ മാതാപിതാക്കളായ ഓച്ചിറ വലിയമഠത്തില്‍ ഗാനം വീട്ടില്‍ കെ രാമചന്ദ്രനും ടി രാധാമണിയും ഉള്‍പ്പെടെ വളരെ അടുത്ത ബന്ധുക്കള്‍ മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്.