കൊച്ചി: രാഷ്ട്രീയ നിലപാടുകള്‍ പങ്കുവച്ച് നടന് ടൊവിനോ തോമസ്. ടൊവിനോ നായകനായ നടികര്‍ സിനിമയുടെ പ്രൊമോഷനിടെയാണ് താരം രാഷ്ട്രീയ നിലപാടിനെ കുറിച്ചും പറഞ്ഞത്. ചില അഭിപ്രായങ്ങള്‍ പറയുമ്പോള്‍ പലപ്പോഴും അതിനേകുറിച്ചല്ല, താന്‍ ഏത് രാഷ്ട്രീയക്കാരനാണ് എന്നാണ് എല്ലാവരും ചന്തിക്കുന്നത്. അഭിപ്രായം പറയുന്നത് കൊണ്ട് താന്‍ ഈ പക്ഷക്കാരനാണെന്ന് അര്‍ത്ഥമില്ലെന്നും താരം പറയുന്നു. അതുകൊണ്ട് തന്നെ കൊങ്ങിയെന്നും കമ്മിയെന്നും സംഘിയെന്നും വിളിച്ചവരുണ്ടന്നും താരം പറഞ്ഞു.
വ്യത്യസ്ത സാഹചര്യങ്ങളില്‍ വ്യത്യസ്ത അഭിപ്രായങ്ങളാണുള്ളത്. ചില അഭിപ്രായങ്ങള്‍ പറയുമ്പോള്‍, പറയുന്ന അഭിപ്രായത്തെ കുറിച്ചല്ല ഞാന്‍ ഏത് പക്ഷത്താണ് എന്നാണ് കൂടുതലാളുകളും ചിന്തിക്കുന്നത്. പക്ഷേ ഞാന്‍ അങ്ങനെയല്ല. അങ്ങനെ പ്രതികരിച്ച പല സന്ദര്‍ഭങ്ങളും പരിശോധിച്ചാല്‍ അറിയാന്‍ കഴിയും, ഞാന്‍ കൊങ്ങിയാണ് എന്നും കമ്മിയാണ് എന്നും സംഘിയാണ് എന്നും പറഞ്ഞ സന്ദര്‍ഭങ്ങളുണ്ടായിട്ടുണ്ട്, നടന് വ്യക്തമാക്കി.
ഒരു സീസണിലാണ് ഇങ്ങനെ വിശ്വസിക്കുന്നത്. എനിക്ക് പറയാനുള്ളത് പറയുന്ന സമയത്ത് ആ സംഭവത്തില്‍ ഏത് പക്ഷക്കാരാണോ അതേ അഭിപ്രായം പറയുന്നത് ആ പക്ഷക്കാരനാണ് ഞാന്‍ എന്ന് വിശ്വസിക്കുകയാണ്. എന്നാല്‍ ഞാന്‍ നിഷ്പക്ഷനായ ഒരു വ്യക്തിയാണ്. ഇടത് ആശയങ്ങളോടുള്ള താത്പര്യം അതില്‍ നിക്ഷ്പക്ഷതയുടെ ഒരു ഘടകം ഉള്ളതുകൊണ്ടാണെന്നും ടൊവിനോ വ്യക്തമാക്കി.
Discussion about this post