തിരുവനന്തപുരം: സംസ്ഥാനത്ത് ഇക്കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 71.27 ശതമാനം പോളിങ്. 2,77,49,158 വോട്ടര്‍മാരില്‍ 1,97,77,478 പേര്‍ പോളിങ് ബൂത്തുകളില്‍ വോട്ട് ചെയ്തു.
അന്തിമ കണക്കുകള്‍ പുറത്തുവിട്ടിരിക്കുന്നത് തെരഞ്ഞെടുപ്പ് കമ്മീഷനാണ്. വോട്ട് ചെയ്തവരില്‍ 94,75,090 പുരുഷന്‍മാരും 1,03,022 സ്ത്രീകളും 150 ട്രാന്‍സ് ജന്‍ഡേഴ്സും ഉള്‍പ്പെടുന്നു.
also read:വടകരയില്‍ തെരുവ് നായ ആക്രമണം, പഞ്ചായത്ത് ജീവനക്കാരി ഉള്‍പ്പെടെ നിരവധിപേര്‍ക്ക് കടിയേറ്റു
സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പോളിങ് നടന്നത് വടകര മണ്ഡലത്തിലാണ്. 78.41 ശതമാനം. ഏറ്റവും കുറവ് പത്തനംതിട്ടയിലാണ്. 63.37 ശതമാനം.
തെരഞ്ഞെടുപ്പ് ഡ്യൂട്ടിയുള്ള ഉദ്യോഗസ്ഥരുടെ വിഭാഗത്തില്‍ 41,904 തപാല്‍ വോട്ടും അബ്സന്റി വോട്ടര്‍ വിഭാഗത്തില്‍ 1,80,865 വോട്ടും രേഖപ്പെടുത്തിയിട്ടുണ്ട്. ഇതുള്‍പ്പെടെ 2,00,00,247 പേരാണ് വോട്ട് രേഖപ്പെടുത്തിയത്.
Discussion about this post