തിരുവനന്തപുരം: പാലക്കാട് ജില്ലയിലെ സ്കൂളുകള്‍ അടച്ചിടാന്‍ ജില്ലാ കലക്ടര്‍ക്ക് കേരള ദുരന്ത നിവാരണ അതോറിറ്റിയുടെ നിര്‍ദ്ദേശം. ഉഷ്ണ തരംഗത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം.
ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും മെയ് 2 വരെ അടച്ചിടാനാണ് നിര്‍ദേശം. അഡീഷണല്‍ ക്ലാസുകള്‍ പാടില്ലെന്നും കോളജുകളിലും ക്ലാസുകള്‍ പാടില്ലെന്നും സമ്മര്‍ ക്യാമ്പുകളും നിര്‍ത്തിവെക്കണമെന്നുമാണ് നിര്‍ദേശം.
Also Read:വേണാട് എക്സ്പ്രസിന് മേയ് ഒന്ന് മുതല്‍ എറണാകുളം സൗത്തില്‍ സ്റ്റോപ്പില്ല; സമയക്രമത്തിലും മാറ്റം
ഈ നിര്‍ദേശം കണക്കിലെടുത്ത് പ്രൊഫഷണല്‍ കോളജുകള്‍ അടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടാന്‍ ജില്ലാ കലക്ടര്‍ ഡോ എസ്.ചിത്ര ഉത്തരവിട്ടു. ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.
ഉഷ്ണതരംഗ സാധ്യത നിലനില്‍ക്കുകയാണ്. മെയ് മൂന്നുവരെ പാലക്കാട് ജില്ലയില്‍ താപനില 41 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
Discussion about this post