കൊച്ചി: വേണാട് എക്സ്പ്രസിന് മെയ് ഒന്നു മുതല്‍ എറണാകുളം സൗത്ത് റെയില്‍വെ സ്റ്റേഷനില്‍ സ്റ്റോപ്പ് ഇല്ല. ഇനി മുതല്‍ എറണാകുളം നോര്‍ത്ത് വഴിയാകും ട്രെയിന്‍ സര്‍വ്വീസ് നടത്തുക. ഇതോടെ സ്ഥിരം യാത്രക്കാര്‍ക്ക് വന്‍ തിരിച്ചടിയാണ് ഈ തീരുമാനം.
ഏറ്റവും കൂടുതല്‍ യാത്രക്കാര്‍ ഇറങ്ങുന്ന സൗത്തില്‍ സ്റ്റോപ്പ് നിര്‍ത്തലാക്കുമ്പോള്‍ ഓഫീസില്‍ കൃത്യസമയത്ത് എത്താനാവില്ല എന്നതാണ് പ്രധാന പ്രശ്നം. പാലരുവി എക്സ്പ്രസിനും വേണാടിനും ഇടയില്‍ ഒരു മെമു സര്‍വീസ് അടിയന്തരമായി ഏര്‍പ്പെടുത്തണമെന്നാണ് യാത്രക്കാരുടെ ആവശ്യം.
തൃപ്പൂണിത്തുറയില്‍ നിന്ന് മെട്രോ ആശ്രയിക്കാമെന്നാണ് ബദല്‍ സംവിധാനമായി പറയുന്നത്. പക്ഷേ സാധാരണക്കാരെ സംബന്ധിച്ച് എന്നും മെട്രോ ചാര്‍ജ് താങ്ങാന്‍ കഴിയില്ലെന്ന് യാത്രക്കാര്‍ പറയുന്നു. മാത്രമല്ല സമയത്തിന് ഓഫീസില്‍ എത്താനും കഴിയില്ലെന്ന് യാത്രക്കാര്‍ പറയുന്നു. പ്രതിഷേധം റെയില്‍വേയെ അറിയിക്കാനാണ് യാത്രക്കാരുടെ തീരുമാനം.
Discussion about this post