മുംബൈ: മുംബൈയിലെ ഗോരെഗാവില്‍ ചിക്കന്‍ ഷവര്‍മ്മ കഴിച്ചതിനെ തുടര്‍ന്ന് 12പേര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു. ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് 12 പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതില്‍ ഒമ്പത് പേര്‍ ആശുപത്രി വിട്ടുവെന്നും മറ്റ് മൂന്ന് പേര്‍ സുഖം പ്രാപിച്ചുവരികയാണെന്നും അധികൃതര്‍ അറിയിച്ചു.
ഗോരേഗാവിലെ സന്തോഷ് നഗര്‍ പ്രദേശത്തെ ഹോട്ടലില്‍ നിന്ന് വെള്ളിയാഴ്ച ചിക്കന്‍ ഷവര്‍മ കഴിച്ചവര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ചിക്കന്‍ ഷവര്‍മ കഴിച്ച 12 പേരെ ശാരീരിക അസ്വസ്ഥതകള്‍ മൂലം ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
വെള്ളി, ശനി ദിവസങ്ങളിലായി 12 പേരാണ് ആരോഗ്യ പ്രശ്‌നങ്ങള്‍ മൂലം ചികിത്സക്കായി എത്തിയത്. ഇതില്‍ 9 പേര്‍ ആശുപത്രി വിട്ടതായും മൂന്ന് പേര്‍ ചികിത്സയിലാണെന്നും കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥന്‍ അറിയിച്ചു.