കൊച്ചി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ ആര് നേട്ടം കൊയ്യുമെന്ന് പ്രവചനവുമായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. എല്ലായിടത്തും കടുത്ത മത്സരമാണ് നടന്നതെന്നും വെള്ളാപ്പള്ളി പറഞ്ഞത്.
തിരുവനന്തപുരത്ത് ആരും ജയിക്കുമെന്ന് പറയാന്‍ സാധിക്കാത്ത അവസ്ഥയാണ്. കോണ്‍ഗ്രസിനു കഴിഞ്ഞ തവണത്തെ അത്ര കിട്ടില്ല. എന്നാലും കൂടുതല്‍ സീറ്റ് കോണ്‍ഗ്രസിന് ആയിരിക്കുമെന്നും വെള്ളാപ്പള്ളി പറഞ്ഞു.
ആലപ്പുഴയില്‍ ശോഭ സുരേന്ദ്രന്‍ വോട്ട് കൂടുതല്‍ നേടും. ശോഭ പിടിക്കുന്ന കൂടുതല്‍ വോട്ടിന്റെ ഗുണം ആരീഫിന് ആയിരിക്കും. കേരളത്തില്‍ ബിജെപിക്ക് അഞ്ചു സീറ്റ് കിട്ടുമെന്നത് അവരുടെ ആഗ്രഹം മാത്രമാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.
തുഷാര്‍ വെള്ളാപ്പള്ളി കോട്ടയത്തു ജയിക്കുമോയെന്ന് തനിക്ക് അറിയില്ലെന്നും തുഷാര്‍ വെള്ളാപ്പള്ളിക്ക് ഈഴവ വോട്ടുകള്‍ കിട്ടാനുള്ള ഒരു സാധ്യത ഇല്ലെന്നും മത്സരിക്കേണ്ട എന്ന് താന്‍ പറഞ്ഞതാണെന്നും വെള്ളാപ്പള്ളി മാധ്യമങ്ങളോട് പറഞ്ഞു.
തൃശ്ശൂരില്‍ സുരേഷ് ഗോപി ജയിക്കില്ല. എല്‍ഡിഎഫും യുഡിഎഫും മത്സരിച്ചു ന്യൂനപക്ഷ പ്രീണനം നടത്തുകയാണെന്നും അതുകൊണ്ട് ജനങ്ങളില്‍ കുറച്ചു പേര്‍ എന്‍ഡിഎക്കൊപ്പം പോകുമെന്നും എന്‍ഡിഎ വോട്ട് സംസ്ഥാനത്ത് കൂടുമെന്നും വെള്ളാപ്പള്ളി വിലയിരുത്തി.