കൊല്ലം: പത്തനാപുരം വിളക്കുടിയിൽ കെഎസ്ഇബി ജീവനക്കാരനെ ഓഫീസിന് മുന്നിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വിളക്കുടി സെക്ഷൻ ഓഫീസിലെ ലൈൻമാൻ രഘുവിനെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. 56 വയസായിരുന്നു.
ഇലക്ട്രിസിറ്റി ഓഫീസിന് സമീപത്തെ ജനറേറ്റർ റൂമിന് മുൻപിലായാണ് രഘുവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കൊല്ലം അഞ്ചാലുംമൂട് സ്വദേശിയാണ് രഘു. നാളെ പെൻഷൻ ആകാനിരിക്കെയാണ് രഘു ജീവനൊടുക്കിയത്. സംഭവത്തിൽ കുന്നിക്കോട് പൊലീസ് അന്വേഷണം ആരംഭിച്ചു.
ALSO READ- ജയ് ശ്രീറാം എന്ന് പരീക്ഷാപേപ്പറില്‍ എഴുതി: രണ്ട് പ്രൊഫസര്‍മാരെ സസ്പെന്‍ഡ് ചെയ്തു
ഇന്നലെ രാത്രിയോടെയാണ് മരിച്ചതെന്നാണ് സൂചന. ഇന്ന് പുലർച്ചെ 5 മണിക്ക് സെക്ഷൻ ഓഫീസിന് സമീപത്തെ ബാങ്കിലേക്ക് ഒരു ജീവനക്കാരൻ എത്തിയപ്പോളാണ് ജനറേറ്റർ റൂമിന് മുന്നിൽ രഘുവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇടതുകൈയ്ക്ക് മുറിവേൽപ്പിച്ച ശേഷമാണ് രഘു തൂങ്ങിമരിച്ചതെന്നാണ് പോലീസ് പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയിരിക്കുന്നത്.
Discussion about this post