കോഴിക്കോട്: ടൂറിസ്റ്റ് ബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ ഒരു മരണം. കോഴിക്കോട് ജില്ലയിലാണ് സംഭവം. തിരുവനന്തപുരത്തുനിന്ന് ഉടുപ്പിയിലേക്കുപോയ ബസ്സാണ് അപകടത്തില്‍പ്പെട്ടത്.
അപകടത്തില്‍ പതിനെട്ടോളം പേര്‍ക്ക് പരിക്കേറ്റു. മരിച്ച കര്‍ണാടക സ്വദേശിയെ തിരിച്ചറിഞ്ഞിട്ടില്ല. കോഹിനൂര്‍ എന്നപേരില്‍ സര്‍വീസ് നടത്തുന്ന ബസാണ് ഫറോക്ക് മണ്ണൂര്‍ വളവില്‍ വെച്ച് മറിഞ്ഞത്.
also read:കേരളാ ബ്ലാസ്റ്റേഴ്സിനോട് വിട പറഞ്ഞ് ‘ആശാൻ’; കോച്ച് ഇവാൻ വുകോമനോവിച്ച് സ്ഥാനമൊഴിഞ്ഞു
ശനിയാഴ്ച പുലര്‍ച്ചെ 2.30-ഓടെയാണ് അപകടം. അതേസമയം, പരിക്കേറ്റവരെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചു. ഇതില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
Discussion about this post