തൊടുപുഴ: വോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണ്. മികച്ച രാഷ്ട്രീയ അവസ്ഥ രാജ്യത്ത് ഉണ്ടാകണമെന്നും നടന് ആസിഫ് അലി. വോട്ട് രേഖപ്പെടുത്തി സംസാരിക്കുകയായിരുന്നു താരം.
തനിക്ക് വ്യക്തമായ രാഷ്ട്രീയമുണ്ട്. സഹപ്രവര്‍ത്തകര്‍ മത്സരിക്കുന്നുണ്ടെങ്കിലും ജനത്തിനും ജനാധിപത്യത്തിനും നല്ലത് വരുന്ന വിജയമാണ് പ്രതീക്ഷിക്കുന്നതെന്നും ആസിഫ് അലി പറഞ്ഞു. തൊടുപുഴ കുമ്പന് കല്ല് ബിറ്റിഎം എല്‍പി സ്കൂളിലെത്തിയാണ് ആസിഫലി വോട്ട് ചെയ്തത്. നടനും സഹോദരനുമായ അഷ്കര്‍ അലിയോടൊപ്പമാണ് ആസിഫ് എത്തിയത്.
മടി പിടിച്ചും ചൂട് കാരണവും വോട്ട് ചെയ്യാത്തവര്‍ പുറത്തിറങ്ങി വോട്ട് ചെയ്യണം. മികച്ച സൗകര്യങ്ങളും രാഷ്ട്രീയവാസ്ഥയും രാജ്യത്തുണ്ടാകണം. മൂന്ന് സഹപ്രവര്‍ത്തകര്‍ ഇത്തവണ മത്സരിക്കുന്നുണ്ട്. എന്നാല്‍ അവരുടെ രാഷ്ട്രീയവും എന്റെ രാഷ്ട്രീയവുമായുള്ള വ്യത്യാസം ഇവിടെ പറയാന്‍ ആഗ്രഹിക്കുന്നില്ല. ജനത്തിന് നല്ലത് വരുന്നത്, അല്ലെങ്കില്‍ ജനാധിപത്യത്തിന് നല്ലത് വരുന്ന രീതിയിലുള്ള വിജയമാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ തവണ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങിയിരുന്നു. ഇത്തവണ സമയം സൗകര്യവും ഒത്തുവന്നില്ല. എല്ലാവര്ക്കും വിജയാശംസ നേര്‍ന്നിട്ടുണ്ടെന്നും ആസിഫ് അലി പറഞ്ഞു.
Discussion about this post