കോട്ടയം: ഇരുമുടിക്കെട്ടേന്തി നാല് ആന്ധ്ര സ്വദേശിനികളായ യുവതികള്‍ ശബരിമലയിലേക്ക് പുറപ്പെട്ടു. ഇവര്‍ കോട്ടയം റെയില്‍വേ സ്റ്റേഷനിലെത്തിയതായി റിപ്പോര്‍ട്ട്. ശബരിമലയിലേക്കു പോകണമെന്നാവശ്യപ്പെട്ടെത്തിയ ഇവരില്‍ മൂന്നു പേര്‍ക്ക് ഇരുമുടിക്കെട്ടുണ്ട്. ഇതിനിടെ തൃപ്തി ദേശായി എത്തിയതായും വാര്‍ത്തകള്‍ പരക്കുന്നുണ്ട്.
അതേസമയം ശബരിമല നിരീക്ഷണ സമിതി ഇന്ന് സന്നിധാനത്തെത്തി മകരവിളക്കിനോടനുബന്ധിച്ച് ഏര്‍പ്പെടുത്തിയിട്ടുള്ള സൗകര്യങ്ങളും സുരക്ഷാ സന്നാഹങ്ങളും വിലയിരുത്തും. ജസ്റ്റിസ് സിരിജഗന്, ജസ്റ്റിസ് പിആര്‍ രാമന്. ഡിജിപി ഹേമചന്ദ്രന് എന്നിവരാണ് സൗകര്യങ്ങള്‍ വിലയിരുത്തുക.ശബരിമല മകരവിളക്കിനോടനുബന്ധിച്ചുള്ള എരുമേലി പേട്ടതുള്ളല്‍ ഇന്ന് നടക്കും.രാവിലെ അമ്ബലപ്പുഴ സംഘവും ഉച്ചക്ക് ശേഷം ആലങ്ങാട് സംഘവും പേട്ട തുള്ളും.
Discussion about this post