തൃശൂര്‍: ലോക്സഭാ തെരഞ്ഞെടുപ്പില്‍ വോട്ടുചെയ്യാന്‍ ബിജെപി പണം നല്‍കിയെന്ന് പരാതി. ഒളരി ശിവരാമപുരം കോളനിയിലെ താമസക്കാരായ അടിയാത്ത് ഓമന , ചക്കനാരി ലീല എന്നിവരാണ് പരാതി നല്‍കിയിരിക്കുന്നത്.
ഈ പ്രദേശത്തെ ബിജെപി പ്രവര്‍ത്തകനായ സുഭാഷ് വീട്ടിലെത്തി പണം നല്‍കിയെന്നാണ് ആക്ഷേപം. ആ പണം വേണ്ടെന്ന് പറഞ്ഞ് മടക്കിനല്‍കിയിട്ടും അവര്‍ തിരിച്ച് വാങ്ങിയില്ലെന്നും പരാതിക്കാര്‍ പറയുന്നു.
ഈ വിവരമറിഞ്ഞ് ആള് കൂടിയപ്പോഴേക്കും പണവുമായി വന്നയാള്‍ മടങ്ങിയെന്നും കോളനിവാസികള്‍ പറയുന്നത്. അതേസമയം, ഇതൊരു വ്യാജപ്രചാരണമാണെന്നും സംഭവത്തില്‍ ബിജെപിക്ക് പങ്കില്ലെന്ന് ജില്ലാ അധ്യക്ഷന്‍ കെകെ അനീഷ് കുമാര്‍ പറയുന്നു.
സുരേഷ് ഗോപിയാണ് തൃശൂരില്‍ ബിജെപിയുടെ സ്ഥാനാര്‍ത്ഥി. കെ മുരളീധരനാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വിഎസ് സുനില്‍ കുമാറും.
Discussion about this post