ന്യൂഡല്‍ഹി:ഐസ്ക്രീമിന്റെ പൈസയെ ചൊല്ലിയുള്ള തര്‍ക്കത്തിനൊടുവില്‍ 23കാരനായ കച്ചവടക്കാരനെ കുത്തിക്കൊന്നു. ഡല്‍ഹിയിലെ ഇന്ത്യാ ഗേറ്റിന് സമീപം ബുധനാഴ്ച വൈകുന്നേരമാണ് സംഭവം നടന്നത്. പ്രഭാത് എന്ന 23കാരനായ ഐസ്ക്രീം കച്ചവടക്കാരനാണ് കൊല്ലപ്പെട്ടത്.
ഐസ്ക്രീം വാങ്ങിയ ശേഷം പണം നല്‍കുന്നതിനേ ചൊല്ലിയുണ്ടായ വാക്കേറ്റത്തിനിടയിലാണ് യുവാവിന് കുത്തേറ്റത്. വിവരം ലഭിച്ച് പോലീസ് സംഭവ സ്ഥലത്ത് എത്തിയപ്പോഴേയ്ക്കും അക്രമി കടന്നുകളഞ്ഞിരുന്നു. യുവാവിനെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ പോലീസ് അക്രമിയെ കണ്ടെത്തി അറസ്റ്റ് ചെയ്തു.
Discussion about this post