കണ്ണൂര്‍: പെണ്‍കുട്ടിയുടെ ലൈംഗീക പീഢന പരാതിയെ തുടര്‍ന്ന് കോഴിക്കാട് 2015ല്‍ നടത്തിയ ‘അമാനവസംഗമം’ പരിപാടിയുടെ മുഖ്യസംഘാടകനും മാവോയിസ്റ്റ് പ്രവര്‍ത്തകനുമായ രജീഷ് പോളിനെതിരെ കേസ് എടുത്തു. മാവോയിസ്റ്റ് നേതാവിന്റെ മകളെയാണ് രജീഷ് വര്‍ഷങ്ങള്‍ക്ക് മുമ്പ് പീഢനത്തിന് ഇരയാക്കിയത്.
ലോക്‌നാഥ് ബെഹ്‌റയുടെ നിര്‍ദേശപ്രകാരം പാലക്കാട് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് പിന്നീട് പരിയാരം പോലീസ്‌സ്‌റ്റേഷനിലേക്ക് മാറ്റുകയായിരുന്നു. കണ്ണൂര്‍ പരായാരം സ്റ്റേഷന്‍ പരിതിയില്‍ ആയിരുന്നു സംഭവം നടന്നത് എന്നതിനാലാണ് കേസ് മാറ്റിയത്. പരിയാരത്ത് പുതിയ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങി.
2012ല്‍ പിലാത്തറയില്‍ വാടകയ്ക്ക് താമസിക്കുമ്പോള്‍ രജീഷ് പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടി സമൂഹമാധ്യമങ്ങളില്‍ ഇയാള്‍ക്കെതിരെ 2018 ആഗസ്റ്റില്‍ നടത്തിയ വെളിപ്പെടുത്തലിലൂടെയാണ് സംഭവം പുറം ലോകം അറിയുന്നത്. തുടര്‍ന്ന് ആക്ടിവിസ്റ്റും എഴുത്തുകാരിയുമായ ആതിര എന്ന രേഖാരാജും ഡിജിപിക്ക് പരാതി നല്‍കിയിരുന്നു. മാവോയിസ്റ്റുകളായ പെണ്‍കുട്ടിയുടെ അച്ഛനും അമ്മയുമായുള്ള അടുപ്പം മുതലെടുത്താണ് ഇയാള്‍ പെണ്‍കുട്ടിയുമായി അടുപ്പത്തിലാകുന്നത്. ഈ കുട്ടിയുടെ പിതാവ് ഇപ്പോഴും ജയിലിലാണ്.
പെണ്‍കുട്ടിക്ക് 16 വയസ്സുള്ളപ്പോഴായിരുന്നു രജീഷ് കുട്ടിയെ തന്റെ വാടക വീട്ടിലേക്ക് കൊണ്ട് പോയി പീഡിപ്പിച്ചത്. തുടര്‍ന്ന് ഫോട്ടോ എടുക്കുകയും ഇത് പ്രചരിപ്പിക്കുമെന്ന് ഭീഷണി മുഴക്കുകയും ചെയ്തു. അതേസയമം 2017ല്‍ പെണ്‍കുട്ടി സമൂഹമാധ്യമങ്ങളിലൂടെ വിവരം പുറത്തെത്തിച്ചപ്പോള്‍ നിരവധി ആളുകള്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് രംഗത്തെത്തിയിരുന്നു. എന്നാല്‍ രജീഷ് പോളിന്റെ സ്വദേശത്തെ കുറിച്ച് ആശയക്കുഴപ്പം ഉണ്ട്. കണ്ണൂരിലെ ചെമ്പേരിയാണെന്നും വയനാടാണെന്നും സംസാരമുണ്ട്. നിലവില്‍ പിലാത്തറയില്‍ ഇയാള്‍ താമസമില്ല. പോലീസ് ഇയാളുമായി ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സാധിച്ചിട്ടില്ല.