കോട്ടയം: ലോക്സഭാ തെരഞ്ഞെടുപ്പിന് ഒരു ദിവസം മാത്രം ബാക്കിയിരിക്കെ പാലാ ബിഷപ്പുമായി കൂടിക്കാഴ്ച നടത്തി തൃശൂരിലെ എന്‍ ഡി എ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി. രാവിലെ കുരിശുപള്ളിയിലെത്തി സുരേഷ് ഗോപി പ്രാര്‍ത്ഥിച്ചിരുന്നു.
കഴിഞ്ഞ ദിവസം രാത്രി അരുവിത്തുറ പള്ളിയിലും പോയിരുന്നു. ‘ഇതെന്റെ പ്രൈവറ്റ് വിസിറ്റാണ്. അരുവിത്തുറ പള്ളിയില്‍ പോകണമെന്നത് നേര്‍ച്ചയായിരുന്നു. വെരി പേഴ്സണല്‍. നല്ല പ്രതീക്ഷയുണ്ട്. ജനങ്ങള്‍ തീരുമാനിച്ചിട്ടുണ്ട്.’- സുരേഷ് ഗോപി പറഞ്ഞു.
പാലാ ബിഷപ്പുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെ വെള്ളാപ്പള്ളി നടേശന്, വരാപ്പുഴ ബിഷപ്പ്, ജി സുകുമാരന്‍ നായര്‍ എന്നിവരെയും കാണും. വോട്ടെടുപ്പിന് ഒരു ദിവസം മാത്രം ശേഷിക്കെയാണ് മത – സാമുദായിക നേതാക്കളെ സന്ദര്‍ശിക്കുന്നത്.
കഴിഞ്ഞ ദിവസമായിരുന്നു സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കലാശക്കൊട്ട് നടന്നത്. കാവടി, ശിങ്കാരിമേളം, നാസിക് ഡോള്‍ എന്നിവയുടെ അകമ്പടിയോടെയായിരുന്നു സുരേഷ് ഗോപിയുടെ കൊട്ടിക്കലാശം.
Discussion about this post