തൃശൂര്‍: ഭാര്യയെ കഴുത്തില്‍ ഷാള്‍ മുറുക്കി ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി മുപ്പതിയെട്ടുകാരന്. തൃശ്ശൂര്‍ ജില്ലയിലെ ചാലക്കുടിയിലാണ് സംഭവം.മേലൂര്‍ കുന്നപ്പിള്ളി മാരേക്കാടന്‍ കുമാരന്റെ മകള്‍ ലിജ (35) ആണ് മരിച്ചത്.
സംഭവത്തില്‍ ഭര്‍ത്താവ് പൂലാനി കുറുപ്പം കാട്ടുവിള പുത്തന്‍വീട്ടില്‍ പ്രതീഷ്(38) കുറ്റസമ്മതം നടത്തിയതായി പൊലീസ് അറിയിച്ചു. തിങ്കളാഴ്ച രാത്രി ഒമ്പതുമണിയോടെയാണ് സംഭവം നടന്നത്.
Also Read:നടി അപര്‍ണ ദാസും നടന് ദീപക് പറമ്പോലും വിവാഹിതരായി
എട്ടുവര്‍ഷം മുമ്പായിരുന്നു പ്രതീഷും ലിജയും വിവാഹിതരായത്. പൂലാനിയിലെ വാടവീട്ടിലാണ് പ്രതീഷും ലിജയും താമസിച്ചിരുന്നത്. പ്രതീഷ് മദ്യത്തിനടിമയായിരുന്നുവെന്നും ലിജയെ സ്ഥിരമായി ഉപദ്രവിക്കാറുണ്ടായിരുന്നുവെന്നും സമീപവാസികള്‍ പറയുന്നു.
ഇവര്‍ തമ്മില്‍ തിങ്കളാഴ്ചയും വഴക്കുണ്ടായി. പിന്നാലെ പ്രതീഷ് ലിജയെ കഴുത്തില്‍ ഷാള്‍ കൊണ്ട് മുറുക്കി ശ്വാസംമുട്ടിച്ചത്. വിവരമറിഞ്ഞ് ഓടിയെത്തിയ നാട്ടുകാരാണ് ലിജയെ ആശുപത്രിയിലെത്തിച്ചത്.എന്നാല്‍ അപ്പോഴേക്കും മരണം സംഭവിക്കുകയായിരുന്നു.
Discussion about this post