കണ്ണൂര്‍: കെപിസിസി പ്രസിഡന്റും കണ്ണൂരിലെ ലോക്സഭാ സ്ഥാനാര്‍ത്ഥിയുമായ കെ സുധാകരന്റെ പിഎ ആയി ഏറെക്കാലം പ്രവര്‍ത്തിച്ചിരുന്നയാള്‍ ബിജെപിയില്‍ ചേര്‍ന്നു. വികെ മനോജ് കുമാറാണ് ബിജെപിയില്‍ ചേര്‍ന്നത്.
കെ സുധാകരന്റെ അടുപ്പക്കാരനാണ് വികെ മനോജ് കുമാര്‍. കണ്ണൂര്‍ കക്കാട് സ്വദേശിയായ മനോജ് കുമാറിനെ കണ്ണൂര്‍ ലോക്സഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി സി രഘുനാഥ് ആണ് ബിജെപിയിലേക്ക് അംഗത്വം നല്കി സ്വീകരിച്ചത്.
എംപി എന്ന നിലയില്‍ കെ സുധാകരന് പൂര്‍ണ പരാജയമാണെന്ന് മനോജ് കുമാര്‍ ഇന്ന് വാര്‍ത്താ സമ്മേളനത്തില്‍ വിമര്‍ശിച്ചു. ബിജെപിയില്‍ ചേര്‍ന്നത് തന്റെ സ്വന്തം ഇഷ്ടപ്രകാരമാണെന്നും മനോജ് കുമാര്‍ പറഞ്ഞു.
വികെ മനോജ് കുമാര്‍ 2009 മുതല്‍ 2014 വരെ കെ സുധാകരന്റെ പിഎ ആയിരുന്നു. ഡല്‍ഹി കേന്ദ്രീകരിച്ചായിരുന്നു മനോജ് കുമാറിന്റെ പ്രവര്‍ത്തനം.
Discussion about this post