തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തിലേക്ക് വോട്ട് ചെയ്യാനെത്തുന്ന യാത്രക്കാര്‍ക്ക് സൗകര്യമൊരുക്കി ഇന്ത്യന്‍ റെയിന്‍വെ. തിരക്ക് പരിഗണിച്ച് റെയില്‍വെ കേരളത്തിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു. ബെംഗളൂരുവില്‍ നിന്ന് കേരളത്തിലേക്കുള്ള യാത്രക്കാരുടെ തിരക്ക് പരിഗണിച്ചാണ് തീരുമാനം.
ബെംഗളൂരു എസ്എംവിടി സ്റ്റേഷനില്‍ നിന്ന് കൊച്ചുവേളി റെയില്‍വെ സ്റ്റേഷനിലേക്കാണ് എക്‌സ്പ്രസ്സ് ട്രെയിന്‍ സര്‍വീസ് നടത്തുക. ഏപ്രില്‍ 25ന് വൈകിട്ട് 3.50ന് ബെംഗളൂരു എസ്എംവിടി സ്റ്റേഷനില്‍ നിന്ന് പുറപ്പെട്ട് പോളിങ് ദിവസമായ ഏപ്രില്‍ 26ന് രാവിലെ ഏഴ് മണിക്ക് ട്രെയിന്‍ കൊച്ചുവേളി റെയില്‍വെ സ്റ്റേഷനില്‍ എത്തും. പിന്നീട് ഈ ട്രെയിന്‍ അന്നേ ദിവസം (ഏപ്രില്‍ 26) രാത്രി 11:50ന് കൊച്ചുവേളിയില്‍ നിന്ന് പുറപ്പെടും. ഏപ്രില്‍ 27ന് രാവിലെ എട്ടു മണിക്ക് ഈ ട്രെയിന്‍ ബെംഗളൂരുവില്‍ തിരിച്ചെത്തും.