റിയാദ്: മക്കയില്‍ ഉംറ നിര്‍വഹിക്കുന്നതിനിടെ പാലക്കാട് സ്വദേശി കുഴഞ്ഞുവീണ് മരിച്ചു. പട്ടാമ്പി കൊപ്പം വല്ലപ്പുഴ സ്വദേശി എന്‍.കെ മുഹമ്മദ് (53) ആണ് കുഴഞ്ഞു വീണ് മരിച്ചത്. ഉംറ നിര്‍വ്വഹിക്കുന്നതിനിടെ ഹറമിനകത്ത് പ്രദക്ഷിണ മുറ്റത്ത് (മത്വാഫി)ല്‍ കുഴഞ്ഞുവീഴുകയായിരുന്നു.
ഖമീസ് മുശൈത്തില്‍ ജോലിചെയ്യുന്ന മരുമകനും മകളും ഉംറ നിര്‍വഹിക്കാന്‍ മക്കയിലെത്തുന്നുണ്ടെന്ന് അറിഞ്ഞപ്പോള്‍ ഞായറാഴ്ച രാത്രി ഏറെ വെകിയാണ് ജിദ്ദയില്‍ കഫ്തീരിയയില്‍ ജോലിചെയ്യുന്ന ഇദ്ദേഹം മക്കയിലെത്തിയത്. ഇവരുടെ കൂടെ ഉംറ നിര്‍വഹിക്കുമ്പോഴാണ് നാല് ത്വവാഫ് പൂര്‍ത്തീകരിച്ചു മരിച്ചത്.
ഉടനെ മുഹമ്മദിനെ അല്‍ജിയാദ് എമര്‍ജന്‍സി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനിയില്ല. ഹൃദയാഘാതം മൂലമാണ് മരണം സംഭവിച്ചതെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. വല്ലപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍. കെ അബ്ദുല്‍ ലത്തീഫിന്റെ പിതാവാണ് ഇദ്ദേഹം. മരണാന്തര നിയമനടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം മക്കയില്‍ ഖബറടക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
Discussion about this post