തൃശൂര്‍: തൃശ്ശൂരില്‍ കാട്ടാന കിണറ്റില്‍ വീണനിലയില്‍. മാന്ദാമംഗലം വെള്ളക്കാരിത്തടത്താണ് സംഭവം. ആനക്കുഴി സ്വദേശി കുരിക്കാശ്ശേരി സുരേന്ദ്രന്റെ കിണറ്റിലാണ് കാട്ടാന വീണത്.
വിവരമറിഞ്ഞ് വനം വകുപ്പ് ഉദ്യോഗസ്ഥരടക്കമുള്ളവര്‍ സ്ഥലത്തെത്തിയിട്ടുണ്ട്. കിണറ്റില്‍ നിന്നും ആനയെ കരയ്ക്ക് കയറ്റാനുള്ള ശ്രമം തുടരുകയാണ്. ഇന്ന് പുലര്‍ച്ചെ ഒരുമണിയോടെയാണ് സംഭവം.
അല്‍പ്പം ആഴമുള്ള കിണറ്റില്‍ ആന അബദ്ധത്തില്‍ വീഴുകയായിരുന്നു. കാടിനോടു ചേര്‍ന്നുള്ള പ്രദേശമാണിത്. ശബ്ദം കേട്ടാണ് വീട്ടുകാര്‍ കിണറ്റിനരികെ ഓടിയെത്തിയത്. അപ്പോഴാണ് ആനയെ കണ്ടത്.
കിണറിനു അരികിലെ മണ്ണിടിച്ച് കയറ്റാണ് ശ്രമം. ജെസിബി ഉപയോഗിച്ച് മണ്ണുമാന്തി ആനയെ പുറത്തെടുക്കാനുള്ള ശ്രമമാണ് നടക്കുന്നത്. കിണറിന്റെ ആഴമടക്കമുള്ളവ രക്ഷാ ദൗത്യം ദുഷ്‌കരമാക്കുന്നു.