വടകര: വടകര എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെകെ ശൈലജയ്‌ക്കെതിരായ സൈബര്‍ അധിക്ഷേപത്തില്‍ വീണ്ടും പോലീസ് കേസെടുത്തു. പേരാമ്പ്ര സ്വദേശി ഷഫീഖ് വാലിയക്കോടിന് എതിരെയാണ് കേസ്. ഫേസ്ബുക്കില്‍ ശൈലജയ്‌ക്കെതിരെ വ്യാജ പ്രചാരണം നടത്തിയെന്ന പരാതിയിലാണ് നടപടി.
കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ് ഷഫീഖ്. വ്യാജ പ്രചാരണം, സ്ത്രീകള്‍ക്കെതിരായ അധിക്ഷേപം എന്നീ വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്. ഇതോടെ കെകെ ശൈലയ്‌ക്കെതിരായ സൈബര്‍ അധിക്ഷേപത്തില്‍ കേസെടുത്തവരുടെ എണ്ണം അഞ്ചായി.