ആലപ്പുഴ: കോൺഗ്രസ് നേതാവ് കെസി വേണുഗോപാൽ രാഹുൽ ഗാന്ധിയെ വിഡ്ഢിവേഷം കെട്ടിക്കുന്നുവെന്ന് ആരോപിച്ച് ആലപ്പുഴ ലോക്സഭാ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി എഎം ആരിഫ്. രാഹുലും പ്രിയങ്കയും ഒരുമിച്ച് ആലപ്പുഴയിൽ വന്നാലും ഒരു ചുക്കും സംഭവിക്കില്ലെന്നും ആരിഫ് പ്രതികരിച്ചു.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കായംകുളത്ത് അത് നാം കണ്ടതാണ്. രാഹുലും പ്രിയങ്കയും അരിത ബാബുവിന്റെ വീട്ടിലെത്തിയപ്പോൾ വലിയ ഓളമായിരുന്നു. എന്നിട്ട് എന്തായി എന്നും അരിത തോറ്റില്ലേ എന്നും ആരിഫ് ചോദിച്ചു.
രാഹുൽ ഗാന്ധിയുടെ ഇമേജ് കളയിക്കുന്നതിൽ പ്രധാനി വേണുഗോപാലാണെന്നും ആരിഫ് കുറ്റപ്പെടുത്തി. ജനറൽ സെക്രട്ടറിയിലേക്ക് എല്ലാ അധികാരവും കേന്ദ്രീകരിക്കുന്നതിന് വേണ്ടിയാണ് രാഹുലിനെ കോമാളിയാക്കുന്നത്. ദയവ് ചെയ്ത് രാഹുലിനെ വേണുഗോപാൽ മോശക്കാരനാക്കരുതെന്നും എഎം ആരിഫ് പറഞ്ഞു.
Discussion about this post