തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവും തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ ശശി തരൂരിനെതിരെ കേസെടുത്ത് തിരുവനന്തപുരം സൈബര്‍ പൊലീസ്.
തീരദേശമേഖലയില്‍ വോട്ടിന് പണം നല്‍കുന്നുവെന്ന് പ്രചരണം നടത്തിയതിനാണ് കേസ്. എന്‍ഡിഎ സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖറാണ് ശശി തരൂരിനെതിരെ പരാതി നല്‍കിയത്.
Also Read:രാംലല്ല വിഗ്രഹത്തിന്റെ മാതൃക നെതർലാൻഡിൽ സ്ഥാപിക്കുന്നു; അയോധ്യയിൽ പൂജിച്ച ശേഷം കൊണ്ടുപോകും
ഈ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. രാജീവ് ചന്ദ്രശേഖര്‍ ഡിജിപിക്ക് നല്‍കിയ പരാതിയിലാണ് തിരുവനന്തപുരം സൈബര്‍ പൊലീസ് നടപടി സ്വീകരിച്ചിരിക്കുന്നത്.