ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞു, പ്ലസ് വണ്‍ വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം, അപകടം പള്ളിപ്പെരുന്നാളില്‍ പങ്കെടുത്ത് മടങ്ങവെ

കണ്ണൂര്‍ : ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞ് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. ജൂഡ്വിന്‍ ഷൈജു ആണ് മരിച്ചത്. പതിനേഴു വയസ്സായിരുന്നു. പള്ളിപ്പെരുന്നാളില്‍ പങ്കെടുത്ത് മടങ്ങവെയാണ് അപകടം.

അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. തളിപ്പറമ്പ് കുടിയാന്‍മല റൂട്ടില്‍ പുലിക്കുരുമ്പയ്ക്ക് സമീപത്തു വച്ചാണ് അപകടം ഉണ്ടായത്. ഇന്ന് പുലര്‍ച്ചെയായിരുന്നു അപകടം.

also read:നിലമ്പൂരിൽ ആദിവാസി പെൺകുട്ടി ജീവനൊടുക്കി; മൃതദേഹം കണ്ടെത്തിയത് വനത്തിൽ പ്ലാസ്റ്റിക് കയറിൽ തൂങ്ങിയ നിലയിൽ

പള്ളിപ്പെരുന്നാളില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്ന കുടുംബാംഗങ്ങളായ അഞ്ചംഗ സംഘമാണ് ജീപ്പില്‍ ഉണ്ടായിരുന്നത്. അതേസമയം മറ്റുള്ളവരുടെ പരിക്ക് ഗുരുതരമല്ല.

ചെമ്പേരി നിര്‍മല ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥിയാണ് ജൂഡ്വിന്‍ ഷൈജു. ജൂഡിന്റെ വിയോഗം ഉറ്റവരെയും സുഹൃത്തുക്കളെയും കണ്ണീരിലാഴ്ത്തുകയാണ്.

Exit mobile version