എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് ആദ്യവാരം, റെക്കോര്‍ഡ് വേഗത്തില്‍ മൂല്യനിര്‍ണ്ണയം

തിരുവനന്തപുരം: മെയ് ആദ്യവാരം എസ്എസ്എല്‍സി, ടിഎച്ച്എസ്എല്‍സി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിക്കും. മൂല്യനിര്‍ണയം ശനിയാഴ്ച പൂര്‍ത്തിയായതായി അധികൃതര്‍ അറിയിച്ചു.

ഏപ്രില്‍ മൂന്നിനാണ് 70 ക്യാമ്പിലായി മൂല്യനിര്‍ണയം ആരംഭിച്ചത്. ക്യാമ്പ് ഓഫീസര്‍മാരടക്കം 10,500 അധ്യാപകരാണ് ക്യാമ്പില്‍ പങ്കെടുത്തത്. റെക്കോര്‍ഡ് വേഗത്തിലായിരുന്നു മൂല്യനിര്‍ണയം.

also readപിറന്നാള്‍ പാര്‍ട്ടിക്കിടെ ബാറില്‍ അടിപിടി, നാല് പേര്‍ക്ക് കുത്തേറ്റു, രണ്ട് പേരുടെ നില ഗുരുതരം

വിദ്യാര്‍ഥികളുടെ ഗ്രേസ് മാര്‍ക്ക് എന്‍ട്രി നടന്നുവരികയാണ്. ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി മൂല്യനിര്‍ണം ഒരാഴ്ചയ്ക്കകം പൂര്‍ത്തിയാക്കും.

എസ്എസ്എല്‍സി ഫലപ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ ഹയര്‍സെക്കന്‍ഡറി ഫലവും പ്രഖ്യാപിക്കും. കഴിഞ്ഞവര്‍ഷം മെയ് 19നായിരുന്നു എസ്എസ്എല്‍സി ഫല പ്രഖ്യാപനം.

Exit mobile version