കോഴിക്കോട്: തന്റെ തലമാറ്റി ഒട്ടിച്ച പോസ്റ്റര്‍ പ്രചരിക്കുന്നുണ്ടെന്നാണ് പറഞ്ഞതെന്നും അല്ലാതെ മോര്‍ഫ് ചെയ്ത വീഡിയോ ഉണ്ടെന്ന് പറഞ്ഞിട്ടില്ലെന്ന് വടകര ലോക്സഭാ മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെകെ ശൈലജ.
ആ വീഡിയോ എവിടെയെന്നാണ് ഇപ്പോള്‍ എല്ലാവരും ചോദിക്കുന്നത്. സൈബര്‍ ആക്രമണവുമായി ബന്ധപ്പെട്ട് യുഡിഎഫ് പ്രവര്‍ത്തകര്‍ക്കെതിരെ കേസ് എടുക്കുമ്പോള്‍ എന്തുകൊണ്ടാണ് അവരെ തള്ളിപ്പറയാന്‍ കോണ്‍ഗ്രസ് നേതൃത്വം തയ്യാറാവാത്തതെന്നും ഷൈലജ ചോദിക്കുന്നു.
Also Read:സുഹൃത്തുക്കള്‍ക്കൊപ്പം കടലില്‍ കുളിക്കാനിറങ്ങി, കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി
താന്‍ സൈബര്‍ ആക്രമണം, സഹികെട്ടപ്പോഴാണ് തുറന്നുപറഞ്ഞതെന്നും സംഭവത്തില്‍ പൊലീസ് അന്വേഷണം കാര്യക്ഷമമായാണ് നടക്കുന്നതെന്നും താന്‍ നിപയ്ക്ക് മുന്നില്‍ ഇടറിയിട്ടില്ല, പിന്നയല്ലേ സൈബര്‍ ആക്രമണത്തിന് മുന്നിലെന്നും ശൈലജ പറഞ്ഞു.
താന്‍ ഒരു സ്ത്രീമാത്രമല്ല, ഒരു രാഷ്ട്രീയ നേതാവ് കൂടിയാണെന്നും ഒരു സ്ത്രീയെന്ന നിലയില്‍ പലരും പരിഹസിച്ചിട്ടുണ്ടെന്നും എല്ലാ പുരുഷന്മാരെ പോലെ അവകാശമുള്ള പൂര്‍ണ ഉത്തരവാദിത്വമുള്ള പാര്‍ട്ടിയുടെ കേന്ദ്രകമ്മറ്റി അംഗമാണെന്നും ശൈലജ പറഞ്ഞു.
Discussion about this post