തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് വര്‍ഗീയ ദ്രുവീകരണം ഉണ്ടാക്കാന്‍ ശ്രമിക്കുന്നുവെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. വിശ്വാസികളെ ചവിട്ടിമെതിച്ച് അവിശ്വാസം ഉണ്ടാക്കാനാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ശ്രമിക്കുന്നതെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.
കൂടാതെ ജാതിയുടെയും മതത്തിന്റെയും പേരില്‍ ജനങ്ങളെ ഭിന്നിപ്പിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. വിശ്വാസികളെ വെല്ലു വിളിക്കാന്‍ വര്‍ഗ്ഗീയ മതില് ഉണ്ടാക്കിയെന്നു കുറ്റപ്പെടുത്തിയ ചെന്നിത്തല, സര്‍ക്കാര്‍ ഏറ്റെടുത്ത പദ്ധതികള്‍ പാതി വഴിയിലാണെന്നും ആരോപിച്ചു. അതോടൊപ്പം പ്രളയാനന്തര പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാര്‍ ജനങ്ങളെ വഞ്ചിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Discussion about this post