ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളി ജീവനക്കാരി ആൻടെസയ്ക്ക് മോചനം; നാട്ടിലെത്തി; സ്വീകരണമൊരുക്കി വിദേശകാര്യമന്ത്രാലയം

ന്യൂഡൽഹി: ഇറാൻ പിടിച്ചെടുത്ത ഇസ്രയേൽ ചരക്കു കപ്പലിലെ മലയാളി ജീവനക്കാരി മോചിതയായി. തൃശ്ശൂർ സ്വദേശിനിയായ ആൻ ടെസ ജോസഫ്(21) ആണ് മോചിതയായത്. ഇവർ കൊച്ചി വിമാനത്താവളത്തിലെത്തി. ടെസയെ വിദേശകാര്യ മന്ത്രാലയ ഉദ്യോഗസ്ഥർ ചേർന്ന് ഇവരെ സ്വീകരിച്ചു.

ഏപ്രിൽ 13-നാണ് ഹോർമുസ് കടലിടുക്കിൽ വെച്ച് ഇറാന്റെ റവല്യൂഷണറി ഗാർഡ് ഇസ്രായേൽ ചരക്കു കപ്പൽ പിടിച്ചെടുത്തത്. 17 ഇന്ത്യാക്കാരുൾപ്പെടെ 25 പേരായിരുന്നു കപ്പലിലുണ്ടായിരുന്നത്. നാല് പേർ മലയാളികളാണ്.

ALSO READ- ബോബി ചെമ്മണ്ണൂരുമായി സംസാരിച്ചു; അബ്ദുൾ റഹീമിന്റെ ജീവിതം സിനിമയാക്കുന്നത് തീരുമാനിച്ചിട്ടില്ല; ഇക്കാര്യങ്ങളൊന്നും അറിഞ്ഞിരുന്നില്ല: ബ്ലെസി

ആൻ ടെസയ്ക്ക് ഒപ്പമുണ്ടായിരുന്ന മറ്റ് 16 ഇന്ത്യക്കാരെ കൂടി തിരിച്ചെത്തിക്കുന്നത് വരെ ദൗത്യം തുടരുമെന്നും കപ്പൽ ജീവനക്കാർ സുരക്ഷിതരായിരിക്കുന്നതായും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. കപ്പലിലെ ഏക വനിതാജീവനക്കാരിയായിരുന്നു ആൻ ടെസ ജോസഫ്.

Exit mobile version