കോഴിക്കോട്: തൃശ്ശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ഥി സുരേഷ് ഗോപിയ്ക്ക് പിന്തുണയറിയിച്ച് നടന് ജോയ് മാത്യു. സുരേഷ് ഗോപി ഹൃദയം വേണമെന്ന് പറഞ്ഞാലും കൊടുക്കുമെന്ന് നടന് ജോയ് മാത്യു.
‘നിങ്ങളുടെ ഹൃദയം എനിക്ക് വേണമെന്ന് സുരേഷ് ഗോപി പറഞ്ഞാലും ഞാന്‍ കൊടുക്കും. അതാണ് ആ മനുഷ്യന്റെ കരുതല്‍. സുരേഷ് ഗോപിക്ക് വേണ്ടി ഞാന്‍ രാഷ്ട്രീയ പ്രചാരണത്തിനൊന്നും പോകില്ല. പക്ഷെ അദ്ദേഹം എനിക്ക് എന്ത് പ്രശ്നം വന്നാലും ഫോണില്‍ വിളിച്ച് ചോദിക്കുന്ന ആളാണ്. പിന്നീട് അതിന് എന്ത് വേണമെന്ന് നോക്കി ഒരു പരിഹാരം കാണും.’ – ജോയ് മാത്യു പറഞ്ഞു.
സുരേഷ് ഗോപി ഒരു ബെസ്റ്റ് ഹ്യൂമന്‍ ബിയിങ്ങാണ്. തൃശൂരില്‍ പൊരിഞ്ഞ പോരാട്ടമാണ്. ആരാണ് ജയിക്കുക എന്ന് പറയാന്‍ കഴിയില്ലെന്നും ജോയ് മാത്യു പറഞ്ഞു.
Discussion about this post