കൊച്ചി: ടെറസില്‍ കളിക്കുന്നതിനിടെ താഴേക്ക് വീണ രണ്ടു കുട്ടികളില്‍ ഒരാള്‍ മരിച്ചു. എറണാകുളം ജില്ലയിലാണ് സംഭവം. മട്ടാഞ്ചേരി ഗേലാസേഠ് പറമ്പില്‍ ഷക്കീറിന്റെയും സുമിനിയുടെയും മകള്‍ നിഖിത ആണ് മരിച്ചത്.
പതിമൂന്ന് വയസ്സായിരുന്നു. ഫോര്‍ട്ട്കൊച്ചി ഫാത്തിമ ഗേള്‍സ് ഹൈസ്കൂളില്‍ എട്ടാംക്ളാസ് വിദ്യാര്‍ത്ഥിനിയാണ് നിഖിത. വീടിന്റെ മൂന്നാം നിലയിലെ ടെറസില്‍ കളിക്കുന്നതിനിടെ താഴേക്ക് വീഴുകയായിരുന്നു. ബുധനാഴ്ച രാത്രി ഏഴരോടെയാണ് സംഭവം.
also read:കെകെ ശൈലജയ്ക്കെതിരെ സോഷ്യല്‍മീഡിയയില്‍ അശ്ലീല പോസ്റ്റ്, ഗള്‍ഫ് മലയാളിക്കെതിരെ കേസ്
ബന്ധു കൂടിയായ നാല് വയസ്സുകാരിക്കൊപ്പം കളിക്കുകയായിരുന്നു നിഖിത. ചെറിയ കുട്ടി പെട്ടെന്ന് ഓടിവന്ന് നിഖിതയെ കെട്ടിപ്പിടിച്ചതോടെ രണ്ടുപേരും മറിഞ്ഞ് താഴേക്ക് വീഴുകയായിരുന്നു.
വീഴ്ചയില്‍ നിഖിതയുടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ഉടനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാന്‍ സാധിച്ചില്ല. പരിക്കേറ്റ നാല് വയസ്സുകാരി ചികിത്സയിലാണ്.
Discussion about this post