കോഴിക്കോട്: മുന്‍ ആരോഗ്യമന്ത്രിയും വടകരയിലെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയുമായ കെ കെ ശൈലജയ്ക്കെതിരെ അശ്ലീല പോസ്റ്റ് ഇട്ട ഗള്‍ഫ് മലയാളിക്കെതിരെ കേസെടുത്ത് പോലീസ്.
കോഴിക്കോട് നടുവണ്ണൂര്‍ സ്വദേശി കെ എം മിന്‍ഹാജിനെതിരെയാണ് പോലീസ് കേസെടുത്തത്. കലാപാഹ്വാനം, മാനഹാനി ഉണ്ടാക്കി ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേര്‍ത്താണ് ഇയാള്‍ക്കെതിരെ മട്ടന്നൂര്‍ പൊലീസ് കേസെടുത്തത്.
Also Read:തെരുവുനായയുടെ കടിയേറ്റത് കാര്യമാക്കിയില്ല, 58കാരന് പേവിഷബാധയേറ്റ് മരിച്ചു
സ്ഥാനാര്‍ത്ഥി കെ കെ ശൈലജയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. സംഭവത്തില്‍ പത്തു ദിവസം മുമ്പാണ് ശൈലജ പൊലീസിന് പരാതി നല്‍കിയത്.
നേരത്തെ സമൂഹമാധ്യമങ്ങളിലൂടെ കെ കെ ശൈലജയെ അപമാനിച്ചു എന്ന കുറ്റം ചുമത്തി മുസ്ലിം ലീഗ് പ്രവര്‍ത്തകനായ ന്യൂ മാഹി സ്വദേശി അസ്ലമിനെതിരെ പോലീസ് കേസെടുത്തിരുന്നു.
Discussion about this post