പത്തനംതിട്ട: തെരുവുനായയുടെ കടിയേറ്റ് പേവിഷബാധയേറ്റ ആള് മരിച്ചു. പത്തനംതിട്ടയിലാണ് സംഭവം. പറവൂര്‍ കലായില്‍ സ്വദേശി പി എം സൈമണ്‍ ആണ് മരിച്ചത്.
അമ്പത്തിയെട്ട് വയസ്സായിരുന്നു. കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ ആയിരുന്നു സൈമണിന്രെ മരണം. രണ്ടാഴ്ച മുമ്പാണ് സൈമണിനെ തെരുവുനായ കടിച്ചത്.
also read;കളിയാട്ടം സിനിമയുടെ തിരക്കഥാകൃത്ത് ബല്‍റാം മട്ടന്നൂര്‍ അന്തരിച്ചു
നായ കടിച്ചെങ്കിലും സൈമണ്‍ പ്രതിരോധ കുത്തിവെയ്പ് എടുത്തിരുന്നില്ല. സംഭവം അത്ര കാര്യമാക്കിയിരുന്നില്ല. പിന്നാലെയാണ് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടതും ചികിത്സ തേടിയതും.
Discussion about this post