തിരുവനന്തപുരം: മല അരയാന്മാരുടെ മകരജ്യോതി തെളിയിക്കുമെന്ന അവകാശ വാദത്തെക്കുറിച്ച് ദേവസ്വം ബോര്‍ഡ് ചര്‍ച്ചചെയ്ത് തീരുമാനിക്കുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാര്‍. മകരജ്യോതി ആരു തെളിയിക്കുമെന്നതില്‍ തീരുമാനമായില്ലയെന്നും പത്മകുമാര്‍ വ്യക്തമാക്കി.
യഥാര്‍ത്ഥ വിശ്വാസികളെ സംബന്ധിച്ച് യുവതീ പ്രവേശനം ആചാരലംഘനമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.സുപ്രീം കോടതി വിധി അനുസരിക്കുമ്പോഴും ബോര്‍ഡ് ഭക്തരെ കൈവിടില്ലയെന്നും ആചാരങ്ങളുടെ കാര്യത്തില്‍ തന്ത്രി പരമാധികാരിയാണെന്ന താഴമണ്‍ കുടുംബത്തിന്റെ അവകാശവാദം അംഗീകരിക്കാനാകില്ലയെന്നും അദ്ദേഹം വ്യക്തമാക്കി.
നടയടച്ച് ശുദ്ധി ക്രിയ നടത്തിയ തന്ത്രിയുടെ നടപടി ഏകപക്ഷീയമാണെന്നും വിശദീകരണം ലഭിച്ച ശേഷം തന്ത്രിക്കെതിരായ നടപടി എന്താകണമെന്ന് ബോര്‍ഡ് ആലോചിച്ച് തീരുമാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Discussion about this post