തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും സ്വര്‍ണ്ണവിലയില്‍ വന്‍കുതിപ്പ്. ഈ വര്‍ഷത്തെ റെക്കോര്‍ഡ് വിലയില്‍ എത്തിയിരിക്കുകയാണ് സ്വര്‍ണ്ണവില. ഇന്ന് മാത്രം 720 രൂപയാണ് വര്‍ധിച്ചത്.
ഇതോടെ ഒരു പവന് സ്വര്‍ണത്തിന്റെ ഇന്നത്തെ വില 54,360 രൂപയായി ഉയര്‍ന്നു. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 7,035 രൂപയുമായി.ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഇന്നുണ്ടായത്.
ഒരു പവന് സ്വര്‍ണത്തിന്റെ വില കഴിഞ്ഞ ദിവസം 53,640 രൂപയായിരുന്നു. ഏപ്രില്‍ മാസം ആദ്യത്തോടെയാണ് ഒരു പവന് സ്വര്‍ണത്തിന്റെ വില അമ്പതിനായിരം കടന്നത്.
സ്വര്‍ണവിലയില്‍ ഏപ്രില്‍ രണ്ടിനാണ് താരതമ്യേന കുറവ് സംഭവിച്ചത്. അന്നത്തെ ഒരു പവന് സ്വര്‍ണത്തിന്റെ വില 50,680 രൂപയായിരുന്നു. പിന്നീട് കുതിച്ചുയരുകയായിരുന്നു.
Discussion about this post