മലയാള സിനിമ പ്രദര്‍ശിപ്പിക്കും, കടുത്ത തീരുമാനത്തില്‍ നിന്നും പിന്മാറി പിവിആര്‍

pvr|bignewslive

കൊച്ചി: മലയാള സിനിമ പ്രദര്‍ശിപ്പിക്കില്ലെന്ന നിലപാടില്‍ നിന്ന് പിന്മാറി പിവിആര്‍. ചര്‍ച്ചകള്‍ക്കൊടുവിലാണ് തീരുമാനം. എംഎ യൂസഫലിയുടെ നേതൃത്വത്തില്‍ ഓണ്‍ലൈനിലാണ് യോഗം ചേര്‍ന്നത്.

മലയാള സിനിമകളുടെ പ്രദര്‍ശനം പിവിആറില്‍ ആരംഭിച്ചു. ഇനി രണ്ട് തിയറ്ററുകളില്‍ പ്രശ്‌നം ബാക്കിയാണെന്നും ഉടന്‍ പരിഹരിക്കുമെന്നു ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണന്‍ അറിയിച്ചു.

ഏപ്രില്‍ 11ന് ആണ് പിവിആര്‍ മലയാള സിനിമകള്‍ പ്രദര്‍ശിപ്പിക്കില്ലെന്ന് അറിയിച്ചത്. പിവിആര്‍ തീരുമാനം പിന്‍വലിച്ചില്ലെങ്കില്‍ ഭാവിയില്‍ മൊഴിമാറ്റ ചിത്രങ്ങള്‍ അടക്കം പ്രദര്‍ശിപ്പിക്കാന്‍ അനുമതി നല്‍കില്ലെന്ന് സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്ക നിലപാട് എടുത്തിരുന്നു.

സിനിമയുടെ പ്രൊജക്ഷന്‍ ചെയ്യുന്ന കണ്ടന്റ് മാസ്റ്ററിംഗ് യൂണിറ്റ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനുമായുള്ള തര്‍ക്കം കാരണമാണ് പ്രദര്‍ശനം നിര്‍ത്തിവച്ചത്.

Exit mobile version