വീട്ടുമുറ്റത്ത് കളിച്ച് കൊണ്ടിരിക്കെ പാമ്പുകടിയേറ്റു, ഏഴുവയസ്സുകാരിക്ക് ദാരുണാന്ത്യം

കോട്ടയം: ഏഴ് വയസുകാരി പാമ്പുകടിയേറ്റ് മരിച്ചു. കോട്ടയം ജില്ലയിലാണ് സംഭവം. പാലാ പൈക ഏഴാം മൈലില്‍ വീട്ടുമുറ്റത്ത് കളിച്ച് കൊണ്ടിരിക്കെയാണ് സംഭവം.

death|bignewslive

ആളുറുമ്പ് വടക്കത്തുശ്ശേരിയില്‍ അരുണ്‍ ആര്യ ദമ്പതികളുടെ മകളായ ആത്മജയാണ് മരിച്ചത്. ഉടന്‍ തന്നെ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

also read:കുടിവെളളം തേടി ജനവാസമേഖലയില്‍ ഇറങ്ങി, ട്രെയിന്‍ ഇടിച്ചു പരിക്കേറ്റ പിടിയാന ചരിഞ്ഞു

കുരുവിക്കൂട് എസ് ഡി എല്‍പി സ്‌കൂള്‍ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയായിരുന്നു ആത്മജ. ആത്മജയുടെ മരണം നാടിനെ ഒന്നടങ്കം വേദനയിലാഴ്ത്തുകയാണ്.

death|bignewslive

Exit mobile version