ജീപ്പില്‍ സൂക്ഷിച്ചിരുന്ന പടക്കം പൊട്ടിക്കുന്നതിനിടെ സ്‌ഫോടനം, മൂന്നുപേര്‍ക്ക് പരിക്ക്, 13പേര്‍ക്കെതിരേ കേസ്

നാദാപുരം: ജീപ്പില്‍ സൂക്ഷിച്ചിരുന്ന പടക്കം പൊട്ടിക്കുന്നതിനിടെ ജീപ്പിനുള്ളിലേക്ക് തീ പടര്‍ന്ന് സ്‌ഫോടനം. കോഴിക്കോട് ജില്ലയിലെ നാദാപുരത്താണ് സംഭവം. മുടവന്തേരിയില്‍ കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് സ്‌ഫോടനമുണ്ടായത്.

അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. സ്‌ഫോടനത്തില്‍ ജീപ്പ് പൂര്‍ണ്ണമായും തകര്‍ന്നു. ജീപ്പിന്റെ പല ഭാഗങ്ങളും മീറ്ററുകളോളം ദൂരത്ത് തെറിച്ചുവീണ നിലയിലാണ്. പെരുന്നാള്‍ ആഘോഷത്തോട് അനുബന്ധിച്ച് പടക്കം പൊട്ടിക്കുന്നതിനിടെയായിരുന്നു ജീപ്പിലേക്ക് തീപടര്‍ന്നുകയറിയത്.

also read;കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടി, പാര്‍ട്ടി വിട്ട് മുന്‍ എംഎല്‍എ പിപി സുലൈമാന്‍ റാവുത്തര്‍ സിപിഎമ്മിലേക്ക്

റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ജീപ്പില്‍ പടക്കം സൂക്ഷിച്ചിരുന്നു. യുവാക്കള്‍ റോഡില്‍ വെച്ച് പടക്കം പൊട്ടിക്കുന്നതിനിടെയാണ് സ്‌ഫോടനം നടന്നതെന്നാണ് പൊലീസ് പറയുന്നത്.

പരിക്കേറ്റവരെ വടകരയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതേസമയം, മൂവരുടേയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. സംഭവത്തില്‍ നാദാപുരം പൊലീസ് 13 പേര്‍ക്കെതിരെ കേസ്സെടുത്തിട്ടുണ്ട്. സംഭവത്തെ കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തുകയാണെന്ന് നാദാപുരം പൊലീസ് അറിയിച്ചു.

Exit mobile version