മൂന്നാര്‍: ലോക്‌സഭാ തെരഞ്ഞെടുപ്പിന് ആഴ്ചകള്‍ മാത്രം ബാക്കിയിരിക്കെ മുന്‍ എംഎല്‍എയും കോണ്‍ഗ്രസ് നേതാവുമായ പിപി സുലൈമാന്‍ റാവുത്തര്‍ പാര്‍ട്ടി വിട്ടു.
സുലൈമാന്‍ റാവുത്തര്‍ സിപിഎമ്മില്‍ ചേരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ നേതാവിന്റെ പാര്‍ട്ടി മാറ്റം കോണ്‍ഗ്രസിന് വലിയ തിരിച്ചടിയായി മാറിയിരിക്കുകയാണ്.
also read:വീട്ടിലെ ഗ്യാസ് സിലിണ്ടറില്‍ തീപടര്‍ന്ന് പൊട്ടിത്തെറിച്ചു, വയോധിക ദമ്പതികള്‍ പൊള്ളലേറ്റ് മരിച്ചു
പിപി സുലൈമാന്‍ റാവുത്തര്‍ നേരത്തെ കെപിസിസി എക്സിക്യൂട്ടീവ് അംഗമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. കെപിസിസി രൂപീകരിച്ച 25 അംഗ തെരഞ്ഞെടുപ്പ് സമിതിയില്‍ അംഗമാണ്.
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയും ട്രഷററുമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. 1996ല്‍ ഇടുക്കിയില്‍ നിന്നാണ് സുലൈമാന്‍ റാവുത്തല്‍ നിയമസഭയിലെത്തിയത്.