ബത്തേരി: വയനാട് തിരുനെല്ലിയിൽ സ്കൂട്ടർ മതിലിൽ ഇടിച്ചുണ്ടായ അപകടത്തിൽ രണ്ടുമരണം. അപകടത്തിൽ ബത്തേരി സ്വദേശികളായ യുവാക്കൾ ആണ് മരിച്ചത്.
ബത്തേരി കരിവള്ളിക്കുന്ന് ശങ്കരമംഗലത്ത് സജിയുടെ മകൻ വിഷ്ണു സജി (24), മന്തണ്ടിക്കുന്ന് കാഞ്ഞിരത്തിങ്കൽ വാസന്റെ മകൻ അമൽ വിഷ്ണു (23) എന്നിവരാണ് മരിച്ചത്.
ALSO READ- ക്ലാസിക് മലയാള സിനിമകളുടെ നിർമ്മാതാവ് ഗാന്ധിമതി ബാലൻ അന്തരിച്ചു
ഇന്നലെ രാത്രി പതിനൊന്നോടെയാണ് അപകടമുണ്ടായത്. യുവാക്കൾ മൂലങ്കാവ് ഭാഗത്തുനിന്നും ബത്തേരി ടൗണിലേക്ക് വരുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ഇവർ സഞ്ചരിച്ച സ്കൂട്ടർ പാതയോരത്തെ മതിലിൽ ഇടിക്കുകയായിരുന്നു. ഇരുവരും സംഭവസ്ഥലത്ത് വച്ചു തന്നെ മരിച്ചു.
Discussion about this post