നാസിക്: മഹാരാഷ്ട്രയിലെ അഹമദ്നഗറില്‍ ഉപേക്ഷിക്കപ്പെട്ട കിണറ്റില്‍ വീണ പൂച്ചയെ രക്ഷിക്കുന്നതിനിടെ അഞ്ചുപേര്‍ക്ക് ദാരുണാന്ത്യം. ഇന്നലെ വൈകീട്ട് വകാഡി ഗ്രാമത്തിലായിരുന്നു സംഭവം. വൈകീട്ട് അഞ്ച് മണിയോടെയാണ് പൂച്ച കിണറ്റില്‍ വീണത്. ഏറെക്കാലമായി ഉപയോഗിക്കാതിരുന്ന കിണറില്‍ കര്ഷകന് ബയോഗ്യാസിന്റെ സ്ലറി സൂക്ഷിക്കാനായി ഉപയോഗിക്കുകയായിരുന്നു. ഈ കിണറിലാണ് വീട്ടുകാരുടെ വളര്‍ത്തുപൂച്ച വീണത്.
കിണറില്‍ വീണ പൂച്ചയെ രക്ഷിക്കാനായി കുടുംബത്തിലെ ഒരാള്‍ ഇറങ്ങുകയും ഇയാള്‍ക്ക് ദേഹാസ്വസ്ഥ്യമുണ്ടായതോടെ കുടുംബത്തിലെ മറ്റാളുകള്‍ ഒന്നിന് പിറകേ ഒന്നായി ഇറങ്ങി കിണറില്‍ കുടുങ്ങുകയായിരുന്നു. സംഭവം ശ്രദ്ധയില്‍പ്പെട്ട സ്ഥലത്തെത്തിയ നാട്ടുകാര്‍ ഒരാളെ പുറത്ത് എത്തിച്ചിരുന്നു. ഇയാളെ മാത്രമാണ് കിണറില്‍ നിന്ന് ജീവനോടെ രക്ഷിക്കാനായത്.
ചൊവ്വാഴ്ച അഞ്ച് മണിയോടെയാണ് പൂച്ച കിണറില്‍ വീണത്. ബുധനാഴ്ച പുലര്‍ച്ചെ വരെ ശ്രമിച്ചാണ് കിണറില്‍ നിന്ന് മൃതദേഹങ്ങള്‍ പുറത്തെടുത്തത്. വലിയ സക്ഷന്‍ പമ്പുകള്‍ ഉപയോഗിച്ച് കിണറില്‍ നിന്ന് സ്ലറി നീക്കം ചെയ്ത ശേഷമാണ് കിണറ്റിലിറങ്ങി മരിച്ചവരുടെ മൃതദേഹം പുറത്തെടുത്തത്.
Discussion about this post