കൊച്ചി: ദ കേരള സ്റ്റോറി എന്ന ചിത്രത്തിന്റെ പ്രദര്‍ശന വിവാദം നടന്നുകൊണ്ടിരിക്കെ പള്ളിയില്‍ ഇതിനു ബദലായി മണിപ്പൂര്‍ കലാപവുമായി ബന്ധപ്പെട്ട ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കുന്നു. ‘മണിപ്പൂര്‍ ക്രൈ ഓഫ് ദ ഒപ്പ്രെസ്ഡ്’ എന്ന ഡോക്യുമെന്ററിയാണ് പ്രദര്‍ശിപ്പിക്കുന്നത്.
എറണാകുളം അങ്കമാലി അതിരൂപതക്ക് കീഴിലുള്ള സാന്‍ജോപുരം സെന്റ് ജോസഫ് പള്ളിയിലാണ് മണിപ്പൂര്‍ കലാപവുമായി ബന്ധപ്പെട്ട ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കുന്നത്.
also read:ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് മടങ്ങുന്നതിനിടെ അപകടം; ഒരു കുടുംബത്തിലെ 5 പേര് മരിച്ചു
രാവിലെ 9.30നായിരുന്നു ഡോക്യുമെന്ററിയുടെ ആദ്യപ്രദര്‍ശനം. കുട്ടികളെല്ലാം മണിപ്പൂര്‍ കലാപത്തെ കുറിച്ച് അറിയണമെന്നും കേരള സ്റ്റോറി സംഘപരിവാര്‍ അജണ്ടയുടെ ഭാഗമാണെന്നും പള്ളി വികാരി നിധിന് പനവേലില്‍ അഭിപ്രായപ്പെട്ടു.
അതേസമയം,’ദി കേരള സ്റ്റോറി’ ഇടുക്കി രൂപതയ്ക്ക് പിന്നാലെ താമരശേരി രൂപതയും ്പ്രദര്ശിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ചിത്രം ശനിയാഴ്ച താമരശ്ശേരി രൂപതയിലെ എല്ലാ കെസിവൈഎം യൂണിറ്റുകളിലും പ്രദര്‍ശിപ്പിക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്.
Discussion about this post