തിരുവനന്തപുരം: ആലപ്പാട് കരിമണല്‍ ഖനനത്തിന് എതിരെ നടക്കുന്ന സമരത്തില്‍ വ്യവസായ വകുപ്പ് ഇടപെടുമെന്ന് മന്ത്രി ജെ മെഴ്സിക്കുട്ടിയമ്മ. പൊതു മേഖലക്കെതിരായ നീക്കം അനുവദിക്കില്ല. തീരം സംരക്ഷിച്ചുകൊണ്ട് തന്നെ ഖനനം തുടരും. സ്വകാര്യ വ്യക്തികള്‍ക്ക് ഖനനത്തിന് അനുമതി നല്‍കില്ലെന്നും മന്ത്രി വ്യക്തമാക്കി. തീരം സംരക്ഷിച്ച് ഖനനം നടത്തണമെന്ന നയം പാലിക്കേണ്ടത് ഐആര്‍ഇയുടെ കടമയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
തന്റെ പേരില്‍ പ്രചരിക്കുന്നത് വ്യാജ ശബ്ദ രേഖയാണെന്നും ഇത് പ്രശ്നത്തെ വഴി തിരിച്ചുവിടാനാണെന്നും അവര്‍ പറഞ്ഞു. ‘സേവ് ആലപ്പാട് എന്ന പേരില്‍ സാമൂഹ്യമാധ്യമങ്ങളില്‍ നടക്കുന്ന ക്യാംപെയിന് സ്വകാര്യ ഖനന ലോബികള്‍ക്ക് വേണ്ടിയാണെന്ന്’ മന്ത്രി പറയുന്ന ശബ്ദരേഖ നേരത്തെ പ്രചരിച്ചിരുന്നു.
കൂടാതെ ഖനനം പൂര്‍ണമായും നിര്‍ത്തണം എന്ന സമരക്കാരുടെ ആവശ്യം പ്രായോഗികമല്ലെന്ന് കരുനാഗപ്പള്ളി എംഎല്‍എ ആര് രാമചന്ദ്രന് വ്യക്തമാക്കിയിരുന്നു.
അതേസമയം, പ്രദേശത്തെ കരിമണല്‍ ഖനനത്തിനെതിരെ വ്യാപക പ്രതിഷേധം ഉയരുന്നതിനിടെയാണ് മന്ത്രിയുടെ പ്രതികരണം. ഇന്ത്യന്‍ റയര്‍ എര്ത്സ് ലിമിറ്റഡ്, കേരള മിനറല്‍സ് ആന്‍ഡ് മെറ്റല്‍സ് എന്നീ കമ്പനികള്‍ 1965 മുതലാണ് ആലപ്പാട്ട് നിന്നും കരിമണല്‍ ഖനനം ആരംഭിച്ചത്. 1955ലെ ലിത്തോമാപ്പ് പ്രകാരം 89.5 ചതുരശ്ര കി.മീ ഭൂവിസ്തൃതി ഉണ്ടായിരുന്ന പ്രദേശം ഖനനം മൂലം 7.6 ചതുരശ്ര കിലോ മീറ്ററായി ചുരുങ്ങിയതായാണ് റിപ്പോര്‍ട്ട്.
Discussion about this post