അടുത്ത മൂന്ന് മണിക്കൂറില്‍ ഈ ജില്ലകളില്‍ മഴയ്ക്ക് സാധ്യത, 40 കിമീ വേഗതയില്‍ കാറ്റ് വീശിയേക്കും, മുന്നറിയിപ്പ്

RAIN|BIGNEWSLIVE

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മൂന്ന് മണിക്കൂറില്‍ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. മൂന്നുജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

പത്തനംതിട്ട, കോട്ടയം, ആലപ്പുഴ ജില്ലകളിലാണ് മുന്നറിയിപ്പ്. ഈ ജില്ലകളില്‍ മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു.

also read:പദ്മജയുടേത് തരം താഴ്ന്ന രാഷ്ട്രീയ പ്രവൃത്തി, അമ്മയുടെ ഓര്‍മ്മദിനത്തില്‍ അങ്ങനെ ചെയ്തതതില്‍ ദു:ഖമുണ്ട്, അച്ഛനും അമ്മയും ഉറങ്ങുന്ന സ്ഥലം ഞാന്‍ ജീവിച്ചിരിക്കുമ്പോള്‍ സംഘികള്‍ക്ക് വിട്ടുകൊടുക്കില്ലെന്ന് മുരളീധരന്‍

കേരളത്തില്‍ താപനില ദിനംപ്രതി ഉയരുകയാണ്. പാലക്കാട് ഇന്ന് 41 ഡിഗ്രിക്ക് മുകളിലാണ് വിവിധ പ്രദേശങ്ങളിലെ താപനില രേഖപ്പെടുത്തിയത്.

മുണ്ടൂര്‍ സ്റ്റേഷനില്‍ 41.6 ഡിഗ്രിയാണ് ഇന്ന് രേഖപ്പെടുത്തിയ താപനില. 44 ശതമാനമാണ് അന്തരീക്ഷ ഈര്‍പ്പം. അതിനാല്‍ രേഖപ്പെടുത്തിയ താപനിലയേക്കാള്‍ 2 ഡിഗ്രി അധികം ചൂട് അനുഭവപ്പെട്ടു.

Exit mobile version